ഡൽഹി : മുത്തലാഖ് നിരോധന ബില്ലിൽ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ സർക്കാർ ശ്രമം. ഭർത്താവിനും ഭാര്യയ്ക്കും ഒത്തുതീർപ്പിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തി. മൂന്ന് മാറ്റങ്ങളാണ് മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ലിൽ മന്ത്രിസഭ അംഗീകരിച്ചത്. മുത്തലാഖിലൂടെ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ അടുത്ത ബന്ധുക്കളോ നല്കുന്ന പരാതിയിലെ കേസെടുക്കൂ. സ്ത്രീക്കും പുരുഷനും കേസ് നടക്കവെ കോടതി അനുമതിയിലൂടെ ഒത്തുതീർപ്പിന് അനുവാദം ഉണ്ടാകും എന്നിവയാണ് മാറ്റങ്ങള്‍.
Read also:ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു ; ഭീതിയോടെ ജനങ്ങൾ
എന്നാൽ ഒരു വ്യക്തിയുടെ വാക്കുകൊണ്ടോ അല്ലെങ്കിൽ എഴുതിയതോ ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും വിധത്തിലോ തലാഖിന്റെ ഏതെങ്കിലും പ്രഖ്യാപനം ശൂന്യവും നിയമവിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് വിശദീകരിച്ചു.
ജാമ്യമില്ലാവ്യവസ്ഥപ്രകാരം തന്നെയാവും കേസെന്നും മജിസ്ട്രേറ്റിന് ഇക്കാര്യം തീരുമാനിക്കാം എന്ന വിശദീകരണം ഉൾപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ പാസ്സാക്കിയ ബിൽ രാജ്യസഭ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് മാറ്റങ്ങളിലൂടെ സമവായത്തിനുള്ള നീക്കം.
Post Your Comments