അഗതിമന്ദിരത്തിലെ വാര്‍ഡനും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണത്തിലേക്ക്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 26 പേരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവള്ളൂരിന് സമീപത്തെ ഒരു സ്വകാര്യ അഗതിമന്ദിരത്തിലെ അന്തേവാസികളായ 4 പെണ്‍കുട്ടികളാണ് തങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസിനിടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാലുപേരും അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
Read Also: വയോധിക വിഷം കഴിച്ച് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പരാതിയില്‍ പോലീസ് അഗതിമന്ദിരത്തില്‍ റെയ്ഡ് നടത്തി. അഗതിമന്ദിരത്തിന്റെ ട്രസ്റ്റികളായ ജേക്കബ്, ഇയാളുടെ ഭാര്യ വിമല ജേക്കബ്, ജീവനക്കാരായ ഭാസ്കര്‍, ആര്. മുത്തു എന്നിവരെ പിടികൂടിയെങ്കിലും വാര്‍ഡനായ ബാബു സാമുവല്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഗതിമന്ദിരത്തിലെ കൂടുതല്‍ അന്തേവാസികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 26 പേരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ കൂടുതല്‍പേര്‍ ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Post Your Comments