ജക്കാർത്ത : ലോക അഞ്ചാം നമ്പര്‍ താരം റാച്ചനോക് ഇന്റാനോണിനെ പരാജയപ്പെടുത്തി സൈന നെഹ്വാല് ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്നു. ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ആദ്യ മെഡലാകും ഇത്.
ആദ്യ ഗെയിമില്‍ തുടക്കത്തിൽ തന്നെ 3-8 ന് പിന്നിലായിരുന്ന സൈന ഇടവേളയ്ക്കു ശേഷം 17-17നു ഒപ്പം പിടിച്ചു.പിന്നീട് തുടരെ 4 പോയിന്റുകള്‍ സ്വന്തമാക്കി ആദ്യ ഗെയിം സൈന 21-18നു വിജയിച്ചു.
Read also:ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി
രണ്ടാം ഗെയിമില്‍ തുടക്കത്തിൽ സൈന 7-4ന്റെ ലീഡ് നേടിയെങ്കിലും റാച്ചനോക് പൊരുതി ഒപ്പമെത്തി. എന്നാൽ ഇടവേളയ്ക്ക് ശേഷം കൂടുതല്‍ മികവോട് കളത്തിലെത്തിയ സൈന 16-21ന്റെ ലീഡ് നേടി സെമി ഫൈനലിൽ കടന്നു.
Post Your Comments