ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി. ഇതോടെ ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 31ആയി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.
വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടി. തിങ്കളാഴ്ചയാണ് ഫൈനല്‍. കൂടാതെ മലയാളി താരങ്ങളായ മുഹമ്മദ് അനസ് (400 മീറ്റര്‍), ശ്രീശങ്കര്‍ (ലോംഗ് ജംപ്), ഹിമാ ദാസ് (400 മീറ്റര്‍) തുടങ്ങിയവരെല്ലാം ഇന്ന് മെഡല്‍ തേടി ട്രാക്കിലിറങ്ങും.
Also Read : ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നില ഇങ്ങനെ
അതേസമയം, ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ ചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സെമിഫൈനലില്‍. തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിപ്രവേശം. സ്‌കോര്‍: 21-18, 21-16. ഇതോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.
Post Your Comments