കൊച്ചി: ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്നും സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല, ലോകം നല്കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: കേരളത്തിന് യു.എ.ഇയുടെ സാമ്പത്തിക സഹായം : ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നൽകണം. ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നല്കാൻ കഴിയാത്തവർക്ക് മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നല്കാമല്ലോ. പ്രവാസി മലയാളികള്‍ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments