ന്യൂഡല്‍ഹി : ഇന്ത്യയില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി റെയില്‍വേ. വടക്കൻ ഭാഗങ്ങളെ കിഴക്കന്‍ പ്രദേശങ്ങളും പടിഞ്ഞാറന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത 100 സ്റ്റേഷനുകളാണ് തയാറാക്കുന്നത്. ഡിഎഫ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും 81459 കോടിരുപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കുക.3360 കിലോമീറ്ററിലാണ് വികസനം കൊണ്ടുവരാനാണു ശ്രമിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളും ടെര്‍മിനലുകളിലും കൂടാതെ ട്രെയിനുകളിലും ആഡംബര സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.
Also read : രാഖി വില്ക്കാന് അനുവദിച്ചില്ല: സാമുദായിക സംഘര്‍ഷം, കല്ലേറ്
നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ രൂപകല്‍പ്പന പ്രദേശിക സംസ്കാരവും ആചാരങ്ങളും മതവും എല്ലാം പ്രതിഫലിക്കുന്ന തരത്തിലായിരിക്കുമെന്നു ഡി.എഫ്,സി
വ്യക്തമാക്കുന്നു. 2021 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്ന നിര്‍മാണപ്രവര്‍ത്തങ്ങള്‍ തിരപ്രദേശത്തിന്റെ വികസനത്തേയും കപ്പല്‍മാര്‍ഗ്ഗമുള്ള വ്യപാരത്തെയും ത്വരിതപ്പെടുത്തുമെന്നും തുറമുഖങ്ങളില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കുകും ലേബലിങ്ങിനും പാക്കിങ്ങിനും മറ്റുമുള്ള സൗകര്യമുണ്ടാകുമെന്നും ഡി.എഫ്.സി വ്യക്തമാക്കി.
Post Your Comments