Latest NewsIndia

രാഖി വില്‍ക്കാന്‍ അനുവദിച്ചില്ല: സാമുദായിക സംഘര്‍ഷം, കല്ലേറ്

ഷാജഹാന്‍പൂര്‍•രക്ഷാബന്ധന് ഒരു ദിവസം മാത്രം ശേഷിക്കെ ഷാജഹാന്‍പൂരിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

വാര്‍ത്ത‍ പ്രചരിച്ചതോടെ ഹിന്ദുക്കളും സിഖുകാരും സംഭവസ്ഥലത്തെത്തുകയും ഇരു ഗ്രൂപ്പുകളും തമ്മില്‍ കല്ലേറുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു പോലീസ് വാഹനവും മറ്റു രണ്ടു വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

READ ALSO:

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രദേശത്ത് വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഷാജഹാന്‍പൂര്‍ എസ്.പി എസ്.ചിന്നപ്പ പറഞ്ഞു. മുതിര്‍ന്ന പോലീസ്, ജില്ല ഭരണകൂടം എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, 14 കാരിയായ പ്രിയങ്ക എന്ന പെണ്‍കുട്ടി ജില്ലയിലെ ബന്ദ പ്രദേശത്തെ ഗുരുദ്വാരയ്ക്ക് പുറത്ത് രാഖികള്‍ വില്‍ക്കാനായി കൊണ്ടുവന്നിരുന്നു. ഇത് ഇവിടുത്തെ വാച്ച്മാന്‍ തടഞ്ഞതാണ് പ്രശ്നത്തിലേക്ക് നയിച്ചത്.

ഗുരുദ്വാരയുടെ വാച്ച്മാന്‍ പെണ്‍കുട്ടിയുടെ കാലില്‍ വടികൊണ്ട് അടിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button