കോളേജ് വിദ്യാര്‍ഥികൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം. വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കാൻ കോളേജ് കമ്മ്യൂണിറ്റി എന്ന ഫീച്ചറായിരിക്കും അവതരിപ്പിക്കുക. ഒരേ കോളേജിലുള്ള വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തങ്ങളുടെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താൻ ഡയറക്‌ട് മെസേജ് ചെയ്യുവാൻ സാധിക്കുന്നു. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ യൂണിവേഴ്‌സിറ്റി വിവരങ്ങളും പഠിച്ചിറങ്ങിയ വര്‍ഷവും ഉള്‍പ്പെടുത്തിയാല്‍ അതത് കോളേജിലെ വിദ്യാര്‍ഥികളെ കണ്ടെത്താം. കൂടാതെ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിലൂടെയും സുഹൃത്തുക്കളെ കണ്ടെത്താൻ സാധിക്കുമെന്നാണ് വിവരം. എന്നാൽ ഈ ഫീച്ചർ എന്ന് മുതൽ ലഭ്യമാകുമെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചിട്ടില്ല.
Also read : സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ : മുന്നറിയിപ്പുമായി ദുബായ് പൊലീസ്
Post Your Comments