Latest NewsGulf

സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ : മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ് : ഇന്റർനെറ്റിൽ സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. മിക്ക ഗെയിമുകളും ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്നവയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചാണ് ഇത്തരം ഗെയിമുകള്‍ ലാഭമുണ്ടാക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ വേറെ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യാറുണ്ട് എന്നും ട്വിറ്ററില്‍ വീഡിയോ സഹിതം പോസ്റ്റ്‌ ചെയ്ത മുന്നറിയിപ്പില്‍ പറയുന്നു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായത്. പല ഓണ്‍ലൈന്‍ ഗെയിമുകളും യുവാക്കളുടെ ഇടയില്‍ വലിയ പ്രചാരമുള്ളവയാണ്. ഇതിലൂടെ ഹാക്കര്‍മാര്‍ക്കും മറ്റും ഓണ്‍ലൈന്‍ തട്ടിപ്പു നടത്താനുള്ള വഴി എളുപ്പമാകുമെന്നും ഇക്കാര്യത്തില്‍ സ്വയം അവബോധമുണ്ടാക്കുന്നതിനൊപ്പം കുടുംബത്തിലുള്ള മറ്റുള്ളവരെയും ബോധവത്കരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Also readഇന്ത്യയിൽ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവുമധികം നേരിടുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button