കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുകയായിരുന്നുവെന്ന് വ്യോമസേന സതേൺ എയർ കമാൻറ് കമാൻറിംഗ് ഓഫീസർ എയർ ചീഫ് മാർഷൽ ബി. സുരേഷ് പറഞ്ഞു. സേനകളെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദിവസേനയുള്ള യോഗങ്ങളിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഇവിടെനിന്ന് മനസിലാക്കി പ്രവർത്തിക്കാനായതിനാലാണ് വിജയകരമായി പ്രവർത്തനങ്ങൾ നടത്താനായതെന്ന് വ്യോമസേനയ്ക്കും ആർമി, നേവി, എൻ.ഡി.ആർ.എഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയസേനകൾക്കൊപ്പം മികച്ച പ്രവർത്തനം നടത്താനായി.
Read also: സേനകളുടെ സേവനം കേരളം മറക്കില്ലെന്ന് മുഖ്യമന്ത്രി
കൃത്യമായ നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലഭിച്ചത്. പ്രശ്നബാധിതപ്രദേശങ്ങളിൽ ഇതുമൂലം കൃത്യമായി കേന്ദ്രീകരിക്കാനായി. കൃത്യമായി ആവശ്യമായ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ കേന്ദ്രീകരിക്കാനായതിനാലാണ് കൂടുതൽ ഫലപ്രദമായത്. ഓരോ ജില്ലാ ആസ്ഥാനത്തും വ്യോമസേനയുടെ ഓരോ ലെയ്സൺ ഓഫീസർമാരെ നിയോഗിച്ചതിനാൽ ജില്ലകളിലെ ഏകോപനവും ഫലപ്രദമായി. കളക്ടർമാരുടേയും എസ്.പിമാരുടെയും പക്കൽനിന്നുള്ള വിവരങ്ങളനുസരിച്ച് ഇതുമൂലം കാര്യക്ഷമായി പ്രവർത്തിക്കാനായി.
20 കോടി രൂപയാണ് വ്യോമസേനയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വ്യോമസേനയിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്. മലയാളികൾ ആകെ പ്രളയക്കെടുതിയിൽ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ആഘാതം നേരിട്ട് കണ്ടതാണ്. സേനകൾക്ക് ചെയ്യാവുന്ന പരമാവധി സേവനങ്ങൾ ചെയ്തിട്ടുണ്ട്. കേരളത്തിലാകെ വ്യോമസേന സഹായം ലഭ്യമാക്കിയിരുന്നു. സഹായത്തിനുള്ള വസ്തുക്കളും കുറേയധികം ലഭ്യമാക്കിയിരുന്നു. രക്ഷപ്രവർത്തനത്തിൽ 600 ഓളം പേരെ ഓരോരുത്തരെയായി രക്ഷപ്പെടുത്തിയിട്ടുണ്ട്. 250,000 കിലോ സഹായവസ്തുക്കൾ എത്തിക്കാനായതും റൊക്കോഡാഡെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾക്കും വ്യോമസേന സഹായം നൽകും. തത്കാലം രണ്ടു മൊബൈൽ ആശുപത്രികൾ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments