Latest NewsKerala

പ്രളയക്കെടുതിയിൽ രാജ്യം കേരളത്തിനൊപ്പമെന്ന് മോദി

കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെയും ദുരന്തനിവാരണ സേനയേയും

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ രാജ്യത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ മലയാളികള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട് – മോദി പറഞ്ഞു. ‘മന്‍ കീ ബാത്തിലൂടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട്; പ്രതികരണവുമായി റവന്യൂ മന്ത്രി

കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെയും ദുരന്തനിവാരണ സേനയേയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും മോദി അഭിനന്ദിച്ചു. സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതികള്‍ക്കിടയിലെ യഥാര്‍ത്ഥ നായകന്മാര്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും മോദി പ്രശംസിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും മോദി അനുസ്‌മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button