KeralaLatest News

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട്; പ്രതികരണവുമായി റവന്യൂ മന്ത്രി

അവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഉറപ്പാക്കുമെന്നും മാനദണ്ഡങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മനത്രി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് പഴയതുപോലെ ആകുന്നതേയുള്ളൂ. പലരും ആ ദുരന്തത്തിന്റെ ഭീകരതയില്‍ നിന്നും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ഈ അവസരത്തില്‍ പ്രളയ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പറത്തുവരുന്നത്. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

പുതിയ വീടുകളിലേയ്ക്ക് തിരികെ പോകുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം ഉടന്‍ നല്‍കുമെന്നും അടിയന്തരമായി 10.000 രൂപ ധനസഹായമായി നല്‍കുമെന്നും കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം അവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഉറപ്പാക്കുമെന്നും മാനദണ്ഡങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മനത്രി കൂട്ടിച്ചേര്‍ത്തു.

Also Read : നാടിന് കരുത്തേകാം, നമ്മുടെ ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിക്കൂടെ; അഭിപ്രായം വ്യക്തമാക്കി മുഖ്യമന്ത്രി

അതേസമയംനമ്മുടെ നാടിന് കരുത്തേകാന്‍ മറ്റ് ഏത് ആള്‍ക്കാരെക്കാളും, ഏതേ സംഭവാനകളേക്കാളും ഏത് സഹായങ്ങളേക്കാളും ശക്തി കേരളത്തിനുണ്ട്. മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാകില്ല. അതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ കേരളം പുനര്‍നിര്‍മിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ കഴിയുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം… അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button