Kerala

കേരളത്തിന് കൈത്താങ്ങായി ഒരു ബംഗാള്‍ ഗ്രാമം

പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനജ്പൂരിലെ ഛിലിംപൂരാണ് കേരളത്തിന് കൈത്താങ്ങായത്.

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സഹായമെത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ പശ്ചിമബംഗാളിലെ ഒരു ഗ്രാമം കേരളത്തിന് വേണ്ടി കൈകോര്‍ത്തിരിക്കുന്നു. പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനജ്പൂരിലെ ഛിലിംപൂരാണ് കേരളത്തിന് കൈത്താങ്ങായത്.

ഇതിന്റെ പിന്നിലൊരു കാരണമുണ്ട്.  ഈ ഗ്രാമത്തിലെ ആളുകള്‍ ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി കേരളത്തിലെത്തിയിരുന്നു. ഛിലിംപൂരിലെ ഏകദേശം 600 കുടുംബങ്ങളാണ് പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തികസഹായം നല്‍കാനിറങ്ങിയത്.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഈ ഗ്രാമം മെച്ചപ്പെട്ടത് കേരളത്തില്‍ നിന്നും ‘ഭായിമാര്‍’ (ബംഗാളികള്‍) തൊഴില്‍ ചെയ്ത് ഇവര്‍ അയച്ചു കൊടുത്ത പണം കൊണ്ടാണ്. ഇപ്പോള്‍ ഗ്രാമത്തില്‍ ഉയര്‍ന്ന കോണ്‍ഗ്രീറ്റ് വീടുകള്‍ക്ക് പിന്നിലും കേരളത്തിലെ പണമാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഛിലിംപുര്‍ പ്രളയത്തെ നേരിട്ടിരുന്നു.  പൂര്‍ണമായും അന്ന് ഗ്രാമം തകര്‍ന്നു.

Also Read: പ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തിലെ നിലവിലെ സ്ഥിതി തങ്ങള്‍ക്ക് മനസിലാകുമെന്ന് ദുരിതാശ്വാസ നിധി സ്വരൂപിക്കുന്ന സംഘത്തിലുള്ളയാള്‍ പറയുന്നു. ഇപ്പോഴും നിരവധി പേര്‍ തൊഴില്‍ തേടി ഛിലിംപൂരില്‍ നിന്നും കേരളത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button