KeralaLatest News

ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങള്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കടത്താന്‍ ശ്രമിച്ചതായി ആക്ഷേപം

വാഹനം പൊലീസ് ഏറ്റെടുത്ത് സര്‍ക്കാര്‍ സംവിധാനത്തിലേയ്ക്ക് കൈമാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികൾ രൂക്ഷമായി

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 ലക്ഷം രൂപയുടെ സാധനങ്ങള്‍ ദേവികുളം എംഎല്‍എയായ എസ്. രാജേന്ദ്രന്‍റെ ഓഫീസിലേയ്ക്ക് കടത്താന്‍ ശ്രമം നടന്നതായി ആരോപണം. ഇതേതുടർന്ന് ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു.  വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മൂന്നാര്‍ വില്ലേജ് ഓഫീസില്‍ എത്തിയ സാധനങ്ങളാണ് എംഎല്‍എ എസ്. രാജേന്ദ്രന്‍റെ ഓഫീസിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയതായി ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ പറയുന്നത്.

Also Read: മലയാളക്കരയിൽ വീണ്ടും ഒരു തിരുവോണമെത്തി: ആഘോഷങ്ങളില്ലാതെ ഇത്തവണ ഓണം.

വാഹനം പൊലീസ് ഏറ്റെടുത്ത് സര്‍ക്കാര്‍ സംവിധാനത്തിലേയ്ക്ക് കൈമാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികൾ രൂക്ഷമായി. പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തഹസില്‍ദാര്‍ സ്ഥലത്തെത്തി സാധനങ്ങള്‍ ഏറ്റെടുത്ത് വില്ലേജ് ഓഫീസില്‍ എത്തിക്കാൻ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button