ഇടുക്കി : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജാതി അടിസ്ഥാനത്തിൽ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം നടത്തുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വര്‍ഗീസ്, വിഎന്‍ മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ സംഘത്തെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിട്ടുണ്ട്
ദേവികുളം എംഎല്‍എഎ രാജയെ തോല്‍പ്പിക്കുന്നതിനായി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയാണ് ഉയരുന്ന ഗുരുതമായ ആരോപണങ്ങള്‍. ഒപ്പം സ്ഥാനാർഥിത്വം നഷ്ടമായതോടെ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകൾ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ എല്ലാം കണക്കിലെടുത്താണ് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്‌ക്ക്
പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അട്ടിമറി ഭീഷണി ഉണ്ടായിരുന്നതിനാൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നേരിട്ട് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. ശക്തമായ പ്രചാരണത്തിലൂടെ 7848 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്. എന്നാൽ മറയൂരിൽ എ രാജ 700 വോട്ടുകൾക്ക് പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും എൽ ഡി എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ രാജേന്ദ്രൻ കാലുവാരിയോ എന്നും അന്വേഷണ കമ്മിഷൻ പരിശോധിക്കും.
Post Your Comments