KeralaLatest News

‘ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും’-എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്, പിന്നിൽ മണിയെന്ന് ആരോപണം

മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയാൻ നോട്ടീസ്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നും ഇല്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്നും ആണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടിസിനു പിന്നിൽ എം.എം.മണി എംഎൽഎയാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

അതേസമയം സംഭവത്തിൽ എംഎം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി രാജേന്ദ്രൻ രംഗത്തെത്തി. ‘എം.എം.മണിയുടെ നേതൃത്വത്തിൽ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കൽ നോട്ടിസ്. മൂന്നാറിൽനിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുൻപ് എം.എം.മണി പൊതുവേദിയിൽ ആഹ്വാനം ചെയ്തിരുന്നു.

ഇക്കാനഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. അതിൽ എന്റെ പേരുമുണ്ട്. 29നാണു ഹിയറിങ്. അതിനു മുൻപ് എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നൽകിയിരിക്കുന്നത്. നിയമപരമായി നേരിടും.- എസ്.രാജേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button