IdukkiKeralaNattuvarthaLatest NewsNews

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കും ദേവികുളം താലൂക്കും തമിഴ്‌നാട്ടില്‍ ചേര്‍ക്കണം: അതിര്‍ത്തിയില്‍ മാര്‍ച്ച്

പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം

കുമളി: ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ വൈകിട്ട് കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

Read Also : ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവം: പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയേക്കും

മുല്ലപ്പെരിയാര്‍ വിഷയത്തിന് പരിഹാരം ഉണ്ടാകണമെങ്കില്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കൂടല്ലൂര്‍ മുല്ലയ്ച്ചറല്‍ കര്‍ഷക സംഘം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ തമിഴ്‌നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച് നടത്തിയത്.

മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ ആന്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍, മുല്ലപ്പെരിയാര്‍ അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പ്രകടനം പൊലീസ് തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button