CinemaLatest NewsNewsUncategorized

ദുരിതം അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരം

കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയ പ്രളയത്തിന് ശേഷം എത്തിയ ഓണം ജനങ്ങൾ മിക്കവാറും ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്

കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയ പ്രളയത്തിന് ശേഷം എത്തിയ ഓണം ജനങ്ങൾ മിക്കവാറും ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. അവർക്ക് ആശ്വാസം ആയി പല പ്രമുഖരും ക്യാമ്പുകളിൽ എത്തിയിരുന്നു. ഇത്തവണ മലയാളികളുടെ സ്വന്തം മമ്മൂട്ടി ഓണം ആഘോഷിച്ചത് വാരാപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആണ്.

വാരാപ്പുഴയിലെ ഇസബെല്ലാ കോൺവെന്റിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പിൽ ആണ് മമ്മുക്ക എത്തിയത്. അവിടത്തെ അന്തേവാസികൾക്കൊപ്പം അദ്ദേഹം ഓണസദ്യയും കഴിച്ചു. ക്യാമ്പിൽ ഉള്ള 315 പേർക്കൊപ്പം ആയിരുന്നു മമ്മുക്കയുടെ ഓണം. അദ്ദേഹത്തിനൊപ്പം പറവൂർ എംഎൽഎ വി ഡി സതീശൻ, സിനിമ താരങ്ങളായ പിഷാരടി, നാദിർഷ എന്നിവരും ക്യാമ്പിൽ ഉണ്ടായിരുന്നു.

എല്ലാം നഷ്ടപ്പെട്ട് ചുറ്റിലും വെള്ളം തിങ്ങിനില്‍ക്കുന്നിടത്തു നിന്ന് രക്ഷപെടുത്തിയെടുത്തവരുടെ മാനസികോല്ലാസത്തിനും ആശ്വാസത്തിനുമായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ ക്യാംപ് സന്ദര്‍ശിക്കണമെന്ന് പല മാനസികാരോഗ്യ വിദഗ്ധര്‍ നിർദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button