Latest NewsKerala

പ്രളയത്തിനിടെ കാണാതായ ഒൻപതുകാരനെ പുഴയിൽ തള്ളിയിട്ട് കൊന്നെന്ന് കണ്ടത്തൽ : ഒരാൾ അറസ്റ്റിൽ

കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഇയാൾ ഭയപ്പെടുകയായിരുന്നു.

മലപ്പുറം ∙ മേലാറ്റൂർ എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ പ്രളയസമയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയിട്ട് കൊന്നതാണെന്നു കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഇയാൾ ഭയപ്പെടുകയായിരുന്നു.

തുടർന്ന് ഉരുൾ പൊട്ടലിലും മഴയിലും വെള്ളം പൊങ്ങിയ കടലുണ്ടി പുഴയിൽ കുട്ടിയെ തള്ളിയിട്ടു കൊല്ലുകയായിരുന്നു. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി.വീണ്ടും ജലനിരപ്പുയർന്നതോടെ പോലീസ് കുട്ടിക്കായുള്ള തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button