തിരുവനന്തപുരം : പ്രളയദുരന്തത്തെ തുടർന്ന് ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കാൻ സാധ്യത. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്തതും പ്രളയത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതു പഠനത്തെ ബാധിച്ചതും, മഴക്കെടുതിയില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവെച്ച് പകരം ക്ലാസ്സ് തുടങ്ങാനുള്ള നിർദേശവുമായി പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍ രംഗത്തെത്തിയത്. 29ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
Also read : പ്രളയ ദുരിതത്തില്‍ അകപ്പെട്ട കേരളത്തെ കരകയറ്റാൻ വ്യോമസേനയുടെ സഹായം
Post Your Comments