തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ വ്യോമസേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 കോടി രൂപയാണ് സേന നല്‍കുന്നത്. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് തുക മുഖ്യമന്ത്രിക്ക് കൈമാറും. നിരവധി സഹായങ്ങളാണ് രാജ്യത്തിന് അകത്തും പുറത്തും നിന്ന് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എത്തുന്നത്.
ALSO READ:യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അക്ഷയ സെന്റര്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. നേരത്തേ ക്യാമ്പു വിട്ടുപോയവര്‍ക്കും തുക നല്‍കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുക. ഇതിനായി വിവരങ്ങള്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
Post Your Comments