സൂറത്ത്: ജ്വല്ലറികളില്‍ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വളയോ, മാലയോ, മറ്റ് ആഭരണങ്ങളോ വാങ്ങാനുള്ള തിരക്കല്ല ഇപ്പോള്‍ ജ്വല്ലറികളില്‍ അനുഭവപ്പെടുന്നത്. ഗുജറാത്തിലെ ജ്വല്ലറികളിലാണ് തിരക്ക്. രക്ഷാബന്ധനോടനുബന്ധിച്ച് തയാറാക്കിയ രാഖി വാങ്ങാനാണ് ജനങ്ങളുടെ തിരക്ക്. സ്വര്‍ണ രാഖികള്‍ ചൂടപ്പം പോലെയാണ് ഗുജറാത്തില്‍ വിറ്റുതീരുന്നത്. കാരണക്കാരാകട്ടെ, നമ്മുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഗുജറാത്തിലെ സൂറത്തിലെ ജ്വല്ലറികളിലാണ് രാഖി വാങ്ങാന്‍ ആളുകളുടെ തിരക്കേറെയും.
22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന രാഖിയുടെ ലോക്കറ്റിലുള്ള മുഖങ്ങളാണ് അതിന് കാരണം. രാഖിയുടെ ലോക്കറ്റില്‍ നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
read also : മോദിയുടെ കയ്യില്‍ രാഖി കെട്ടാൻ ആഗ്രഹം; രക്ഷാബന്ധന് ദിനത്തില്‍ രാഖിയുമായി ഒരു 103 കാരി
നിര്‍മ്മിച്ച 50 രാഖിയില് 47 എണ്ണവും ഇതിനോടകം വിറ്റുപോയെന്ന് ജ്വല്ലറി ഉടമ പറയുന്നു. എന്തുകൊണ്ടാണ് ഇവരുടെ മുഖചിത്രമുള്ള രാഖിയെന്ന ചോദ്യത്തിനും ജ്വല്ലറി ഉടമ മിലാന് കൃത്യമായ ഉത്തരമുണ്ട്.
ബിജെപി നേതാക്കളായ മൂവരും രാജ്യത്തിന് വേണ്ടി നന്നായി അധ്വാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഇന്ത്യയിലെ ലക്ഷക്കണിന് പേര്‍ക്ക് പ്രചോദനമാണെന്നും മിലാന് പറയുന്നു. എന്നാല്‍ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 50000 മുതല്‍ 70000 രൂപവരെയാണ് രാഖിയുടെ ഏകദേശ വില.
Post Your Comments