Kerala

പ്രളയത്തിനിടെ കാണാതായ ഒൻപത് വയസുകാരന്റെ മരണം കൊലപാതകമെന്ന് സൂചന

മലപ്പുറം: പ്രളയത്തിനിടെ മേലാറ്റൂർ എടയാറ്റൂരിൽനിന്ന് കാണാതായ ഒൻപതുവയസ്സുകാരനെ കൊന്ന് കടലുണ്ടിപ്പുഴയിൽ തള്ളിയതാണെന്ന് കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമുണ്ടായ പക മൂലം കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. പ്രതിയെ പിടികൂടിയെന്നാണ് സൂചന.

Read also: സ്വാഭാവികമെന്ന് കരുതിയ ഡോക്ടറുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

കുട്ടിയെ കാണാനില്ലെന്നുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതോടെ പരിഭ്രാന്തനായ ഇയാൾ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നെങ്കിലും മഴ മൂലം വെള്ളപ്പൊക്കം ഉണ്ടായതിനാൽ തിരച്ചിൽ നടന്നിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button