KeralaLatest News

ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനതയെന്ന പരാമര്‍ശത്തിന് അര്‍ണാബിന് മലയാളികളുടെ ഒന്നടങ്കമുള്ള മറുപടി ഇങ്ങനെ

തിരുവനന്തപുരം: അര്‍ണാബ് ഗോസ്വാമിയുടെ സര്‍ട്ടിഫിക്കറ്റ് കേരളത്തിനു വേണ്ട. റിപ്പബ്ലിക്ക് ടിവി മാനേജിംഗ് ഡയറക്ടര്‍ അര്‍ണാബിനെതിരെ സമൂഹ മാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ചതിനാണ് അര്‍ണാബിനെതിരെ മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.

അര്‍ണാബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ടെന്നെന്ന് മലയാളികള്‍ കമന്റില്‍ പറയുന്നു. അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു. ‘മോനെ ഗോസ്വാമി നീ തീര്‍ന്നു’ എന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.

Read Also : അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷിന്റെ തുറന്നകത്ത്

കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button