Latest NewsKerala

സ്ത്രീകളെ വശീകരിച്ച് വലയിലാക്കി ലൈംഗികബന്ധവും പിന്നെ വീഡിയോ കാണിച്ച് ബ്ലാക്ക്‌മെയിലിംഗും

വലയിലായത് വീട്ടമ്മമാരടക്കമുള്ള നിരവധി സ്ത്രീകള്‍

തളിപ്പറമ്പ്: സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയില് ചെയ്യുന്ന ആറംഗസംഘം പൊലീസിന്റെ പിടിയിലായി. സ്ത്രീകളെ വശീകരിച്ച് വലയിലാക്കി അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും. ഇതിനിടയില്‍ സ്ത്രീകള്‍ അറിയാതെ വീഡിയോയും എടുക്കും. എല്ലാം കഴിഞ്ഞ് ലൈംഗിക വീഡിയോ കാണിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കും. ഇങ്ങനെ വീട്ടമ്മമാരടക്കം നിരവധി സ്ത്രീകളാണ് ഈ ആറംഗസംഘത്തിന്റെ ചതിയില്‍പ്പെട്ടത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.

കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണക്കേസില്‍ അറസ്റ്റിലായ കുറുമാത്തൂരിലെ റുവൈസിനെയും കൂട്ടുപ്രതി ചുഴലിയിലെ ഇര്‍ഷാദിനേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ കൂടി പോലീസ് വലയിലായത്.

Read Also : ഇഷ്ടകാര്യലബ്ദ്ധിക്കായി സ്ത്രീകളെ ഇഷ്ടം : പ്രമുഖ സ്വാമിയുടെ സെക്‌സ് വീഡിയോ പുറത്ത്

കാസര്‍ഗോഡ് സ്വദേശിനിയായ സ്ത്രീയുമായി ലൈംഗീക ബന്ധത്തിനു ചെമ്പന്തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സൗകര്യം പ്രതികള്‍ ചെയ്ത് നല്‍കിയിരുന്നു. ഈ സ്ത്രീയുമായുള്ള ലൈംഗികബന്ധം രഹസ്യമായി ചിത്രീകരിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ കുറുമാത്തൂര്‍ റഹ് മത്ത് വില്ലയിലെ കൊടിയില്‍ റുവൈസാണു ബ്ലാക്ക്മെയിലിംഗ് ബുദ്ധികേന്ദ്രമെന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button