
കോപ്പല്‍: പ്രമുഖ മഠാധിപതി ബലാത്സംഗ ആരോപണത്തില്‍. 400 വര്‍ഷം പഴക്കമുള്ള ലിംഗായത്ത് മഠത്തിന്റെ തലവന്‍ സ്വാമി കോട്ടുരേശ്വരനാണ് വിവാദനായകനായി മാറിയിരിക്കുന്നത്. മഠത്തിലെ ജീവനക്കാരിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുമായുള്ള ഇദ്ദേഹത്തിന്റെ കിടപ്പറ രംഗത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതോടെ കല്‍മാതാമഠത്തിനെതിരേ കോപ്പല്‍ ജില്ലയിലെ ഗംഗാവതിയില്‍ പ്രതിഷേധം ശക്തമായി. 56 കാരനായ ഗുരുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി.
മഠാധിപതിയെ മോശക്കാരനാക്കാന്‍ വേണ്ടി വ്യാജമായി സൃഷ്ടിച്ച ആരോപണം ആണെന്നാണ് അനുയായികള്‍ പറയുന്നത്. അതേസമയം വീഡിയോ മുന്‍ ഡ്രൈവറായ മല്ലയ്യാ ഹെരൂരിന്റെ സൃഷ്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്. പത്തുവര്‍ഷമായി താന്‍ ഗുരുവിന് പെണ്ണുങ്ങളെ കൊണ്ടു കൊടുക്കാറുണ്ടായിരുന്നെന്ന് ഇയാള്‍ നേരത്തേ വെളിപ്പെടുത്തിയത് വിവാദമായി മാറിയിരുന്നു.
2010 ല്‍ തന്നെ മഠത്തിലെ പാചകക്കാരിയായിട്ട് കൊണ്ടുവന്നതാണെന്നാണ് വീഡിയോയില്‍ കാണുന്ന സ്ത്രീ പറയുന്നത്. പ്രചരിക്കുന്ന വീഡിയോയുടെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹെരൂര്‍ ഗംഗാവതി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നില്‍ താനല്ലെന്നും 20 വര്‍ഷം താന്‍ സ്വാമിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ കൊല്ലുമെന്ന് സ്വാമി ഭീഷണിപ്പെടുത്തുകയാണെന്നാണ് ഇയാള്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിംഗായത്ത് മഠത്തിന്റെ തലവനായി കോട്ടുരേശ്വരന്‍ നിയുക്തനായത് 1995 ലായിരുന്നു.
Post Your Comments