പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് സഹായങ്ങള്‍ ലഭിച്ചത്. ഇപ്പോഴും വിവിധ ഇടങ്ങളില്‍ നിന്ന് സംഭവാനകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പണമായും സാധനങ്ങളായും സഹായങ്ങള്‍ എത്തുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് കോടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ എത്തിയത്.
Also Read : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് ഗോവ
രാജ്യത്തെ മുന്‍നിര ഇ-പെയ്‌മെന്റ് സംവിധാനമായ പേടിഎം വഴി 30 കോടി രൂപയാണ് വെറും നാല് ദിവസത്തിനിടെ ഫണ്ടിലെത്തിയത്. 12 ലക്ഷം ഉപയോക്താക്കളാണ് പേടിഎം വഴി പണമടച്ചത്. ഇതില്‍ ഒരു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കിയവരുണ്ട്. ഓഗസ്റ്റ് 15 മുതലാണ് പേടിഎം വഴി ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കാനുള്ള പ്രത്യേക സെക്ഷന്‍ തുടങ്ങിയത്.
Post Your Comments