പേടിഎമ്മിന് ആശ്വാസവാർത്തയുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കുന്നതിനായി തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് തേർഡ് പാർട്ടി ആപ്പ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്.
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ് ബാങ്ക് എന്നിവ പേടിഎമ്മിന്റെ പേയ്മെന്റ് സിസ്റ്റം പ്രൊവൈഡർ ബാങ്കുകളായി പ്രവർത്തിക്കുന്നതാണ്. അതിനാൽ, ഈ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് തുടർന്നുള്ള യുപിഎ ഇടപാടുകൾ നടക്കുക. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പേടിഎമ്മിന്റെ വാലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട്, എൻസിഎംസി കാർഡ് തുടങ്ങിയ സേവനങ്ങൾ ഇന്ന് മുതൽ പ്രവർത്തനരഹിതമായിട്ടുണ്ട്. ഈ വർഷം ജനുവരി 31ന് ഏർപ്പെടുത്തിയ ചട്ടലംഘനം ഇന്ന് മുതലാണ് പ്രാബല്യത്തിലായത്.
Post Your Comments