ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മേല്‍നോട്ട സമിയിലെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും തമിഴ്നാട് പെട്ടെന്ന് അധികജലം തുറന്നുവിട്ടത് പ്രളയത്തിന് ഒരു കാരണമായെന്ന സത്യവാങ്മൂലം സംസ്ഥാനം സുപ്രീം കോടതിൽ സമർപ്പിച്ചിരുന്നു.
ALSO READ: മുല്ലപ്പെരിയാറിലെ ജലനിരപ്പ്; കേരളത്തിനെതിരെ ആരോപണവുമായി തമിഴ്നാട്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ ജലമെത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവും എത്തിയതോടെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വരുന്നുവെന്നും ഇതും പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments