കാജോളും മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ റിദ്ധി സെൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആണ് ഹെലികോപ്റ്റർ ഈല. അമ്മയുടെയും മകന്റെയും രസകരമായ കഥ പറയുന്ന ചിത്രം ആണിത്. മർദാനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് സർക്കാർ സംവിധാനം ചെയ്ത ചിത്രം
സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യും എന്ന് അറിയിച്ചിരുന്നു ചിത്രം ഇപ്പോൾ മാറ്റി വച്ചിരിക്കുകയാണ്. ഒക്ടോബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുക. കാരണം മറ്റൊന്നുമല്ല സംവിധായകൻ ഡെങ്ക്യു പിടിപെട്ട് ആശുപത്രിയിൽ ആയത് ആണ് കാരണം. ഷൂട്ട് സമയത് തന്നെ പ്രദീപ് സർക്കാർ ആശുപത്രിയിൽ ആയിരുന്നു. ആശുപത്രിയിൽ നിന്ന് വന്നാണ് അദ്ദേഹം സംവിധാനം ചെയ്തത്. ആംബുലന്‍സും ഡോക്ടറുമടക്കം പ്രത്യേക ശ്രദ്ധയോടെയാണ് പ്രദീപ് സര്‍ക്കാറിനെ ആശുപത്രിയില്‍ നിന്ന് സെറ്റിലെത്തിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments