പ്രളയവും പേമാരിയും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഇരുനില വീടിന്റെ മുകളില്‍ അഭയം തേടുകയായിരുന്നു പലരും. ലാഫിംഗ് വില്ലയില്‍ നടന്‍ സലിം കുമാറിനൊപ്പം പ്രദേശത്തെ 32പേരും രക്ഷയ്ക്കായി കയറി നിന്നു. ഒന്നാം നില മുഴവും വെള്ളത്തിലായി. രണ്ടാം നിലയില്‍ വെള്ളം കയറിയാല്‍ രക്ഷപ്പെടാന്‍ ടെറസില്‍ കയറണം . ഗോവണി പോലുമില്ലാതേ, പ്രായമായവര്‍ കൂടെ ഉള്ളതിനാല്‍ അത്തരം സാഹചര്യത്തില്‍ രക്ഷയ്ക്കായി നിലവിളികളോടെ ഇരുന്നപ്പോഴാണ് സുനിലും രക്ഷാ സംഘവും ഇവരെ കാണുന്നത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രളയക്കെടുതിയില്‍ നിന്നും തങ്ങളെ രക്ഷിച്ച രക്ഷകനെ തേടി സലിംകുമാറെത്തി. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു
മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിളും സംഘവും രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ എഴുന്നൂറോളം പേരെയാണ് രക്ഷപ്പെടുത്തിയത്.
Post Your Comments