ഇടുക്കി: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായ 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് മഴക്കെടുതിയില്‍ ജില്ലയിലിതുവരെ 53 പേര് മരിച്ചു.
read also : സംസ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടി ; ആളപായമില്ല
ഇടുക്കി അണക്കെട്ടിനടുത്തുള്ള ഗാന്ധി നഗര്‍ കോളനിയില്‍ മൂന്ന് വീടുകളിലായി താമസിച്ചിരുന്ന ആറ് പേരുടെ ജീവനുകളാണ് ഉരുള്‍ പൊട്ടലില്‍ നഷ്ടപ്പെട്ടത്.രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ തന്നെ ഉരുള്‍ പൊട്ടി നാല് ദിവസത്തിനു ശേഷമാണ് അവസാനത്തെ മൃതദേഹം കണ്ടെത്തിയത്.കോളനിയില്‍ നാലിടത്ത് ഉരുള്‍ പൊട്ടി. എല്ലായിടവും തകര്‍ന്നു കിടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വളരെ ദുഷ്ക്കരമാണ്.
Post Your Comments