പൊന്‍കുന്നം : ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കടവ് തെക്കേത്തുകവല മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ (64) ഭാര്യ ദീപ്തി (36),മക്കളായ ഗൗരിനന്ദ (11), ഗാഥനന്ദ (5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാനായ ബിജു ബുധനാഴ്ച്ച ഉച്ചക്കുശേഷം പല പ്രാവശ്യം വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നുവെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് മൊഴി.
തുടർന്ന് ഇയാൾ അയൽവാസിയെ വിളിച്ചു വിവരം അറിയിക്കുകയും അവർ പോയി നോക്കുമ്പോൾ വാതിൽ അടച്ചിരിക്കുന്നതായും ബിജുവിനെ അറിയിച്ചു. തുടര്‍ന്ന് ബിജു ഒരു ബന്ധുവിനോട് വിവരം അറിയിക്കുകയും ഇയാള്‍ വീട്ടില്‍ വന്നു നോക്കുകായും അപ്പോഴും വാതിൽ അടച്ച നിലയിൽ കാണുകയും ചെയ്തു. തുടർന്ന് ദീപ്തിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ വീടിനകത്ത് ഫോണ്‍ ബെല്ലടിക്കുന്നതുകേട്ടു.
ഇതേ തുടര്‍ന്ന് ഇയാള്‍ സമീപ വാസിയേയും കുട്ടിയെത്തി വീടിന്റെ വാതില്‍ പൊളിച്ചു വീടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് എല്ലാവരും മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. രണ്ടു മുറികളിലായി ആണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊൻകുന്നം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
Post Your Comments