Latest NewsKerala

ക്യാമ്പിന്റെ പേരിൽ കൊള്ള; ചെങ്ങന്നൂരിൽ സിപിഎമ്മുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വ്യാപാരി

ഗുണ്ടായിസമാണ് സിപിഎം കൗൺസിലർ അടക്കമുള്ളവർ കടകളിൽ വന്നു കാണിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ദുരിതാശ്വാസക്യാമ്പിന്റെ പേരിൽ സിപിഎമ്മുകാർ കൊള്ള നടത്തുന്നെന്ന ആരോപണവുമായി വ്യാപാരി. ചെങ്ങന്നൂരിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഒരു വിമുക്തഭടനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവരിച്ചുകൊണ്ടുള്ള വ്യാപാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ഗുണ്ടായിസമാണ് സിപിഎം കൗൺസിലർ അടക്കമുള്ളവർ കടകളിൽ വന്നു കാണിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

Also Read: ദുരിതാശ്വാസ ക്യാമ്പിലെ ജനത്തോടൊപ്പം മന്ത്രി

ആയിരങ്ങൾ വില വരുന്ന സാധനങ്ങൾ അനുവാദമില്ലാതെ ചാക്കുകളിലും മറ്റുമായി എടുത്തുകൊണ്ട് പോകുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് ചോദ്യം ചെയ്ത് പരാതി പറയാൻ ക്യാമ്പിലെത്തിയപ്പോൾ മർദിക്കാൻ ശ്രമിച്ചതായും പോലീസ് ഇടപെട്ട് രക്ഷിച്ചതായും അദ്ദേഹം പറയുന്നു. ഇങ്ങനെ ഒരു സ്ഥിതി തുടരുന്നതിനാൽ ഇനി കച്ചവടം നടത്തുന്നില്ലെന്നും വേറെ തൊഴിൽ നോക്കുകയാണെന്നും ഇത് പുറത്ത് പറയുന്നതിനാൽ ചിലപ്പോൾ അവർ തന്നെ കൊന്നെന്നും വരുമെന്ന് വിമുക്ത ഭടനായ ഇയാൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button