തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കും ടീമിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ലോകം മുഴുവന്‍ നല്‍കുന്ന സ്നേഹമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്ക് കരുത്താകുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read also:പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
സമ്മാനദാന ചടങ്ങിലായിരുന്നു കൊഹ്‌ലി തങ്ങളുടെ വിജയം കേരളത്തിന് സമർപ്പിച്ചത്. ഇന്ത്യന്‍ ടീമെന്ന നിലയില്‍ കഴിയുന്നത് ചെയ്യുകയാണെന്നും കോലി പറഞ്ഞിരുന്നു. മത്സരത്തിലൂടെ ടീം അംഗങ്ങൾക്ക് ലഭിച്ച മാച്ച് ഫീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും കൊഹ്‌ലി അറിയിച്ചിരുന്നു.
Indian cricket team has dedicated their Trent Bridge test victory to the flood victims of Kerala. CM Pinarayi Vijayan expressed the gratitude of Kerala to Team India (@BCCI) and Virat Kohli (@imVkohli) for this kind gesture. pic.twitter.com/0qlcngTXpf
— CMO Kerala (@CMOKerala) August 22, 2018
Post Your Comments