ചെങ്ങന്നൂര്‍: പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് കയറുന്നതേയുള്ളൂ. ആ ദജുരന്തം ആരുടെയും കണ്ണുകളില്‍ നിന്നും ഇതുവരെ മാഞ്ഞുപോയിട്ടില്ല. വീടുകളില്‍ മുഴുവന്‍ വെള്ളം കയറിയതിനാല്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ അനേകമാണ്. മൂന്ന് ജില്ലകളിലെ ക്യാമ്പുകളില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അദേദഹം ആദ്യമെത്തുന്നത് ചെങ്ങന്നൂരിലേക്കാണ്.
കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആലപ്പുഴയ്ക്ക് പോകും. പിന്നീട് എറണാകുളം നോര്‍ത്ത് പറവൂറിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തൃശ്ശൂര്‍ ചാലക്കുടിയിലെ ക്യാമ്പുകളിലെത്തും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും വിധമാണ് സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്.
Also Read : പ്രളയത്തിന് കാരണം ഡാമുകളിലെ വെള്ളം ഒഴുക്കിവിട്ടതാണെന്ന ആരോപണത്തിന് എം എം മണിയുടെ മറുപടിയിങ്ങനെ
അതേസമയം വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുതെന്നും സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ സേനാ വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഈ മാസം 26 ന് എല്ലാ സേനാ വിഭാഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കും. മുഖ്യമന്ത്രിയോടെപ്പം ഡിജിപ് ലോക്‌നാഥ് ബെഹ്‌റയും ഒപ്പമുണ്ടാകും.
Post Your Comments