കണക്ടിക്കട്ട്: പള്ളിയില്‍ കയറി മോഷണം നടത്തിയ ശേഷം പ്രാർത്ഥിക്കണേ എന്ന് എഴുതി വച്ച കള്ളന്റെ കത്ത് വൈറലാകുന്നു. മൗണ്ട് ഒലിവ് എഎംഈ സിയോണ്‍ പള്ളിയിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് മോഷണം പോയത്. ഏകദേശം 4000 ഡോളര്‍(2.7 ലക്ഷം രൂപ)വില വരുന്ന പള്ളിവക സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. എന്നോട് ക്ഷമിക്കണമേ എന്നും പ്രാർത്ഥിക്കണേ എന്നും മോഷണത്തിന് ശേഷം ഇയാൾ കത്തിലെഴുതിയിരുന്നു. കത്ത് കണ്ടെത്തിയതിന്റെ പിന്നാലെ കള്ളന് വേണ്ടി പിറ്റേന്ന് പള്ളിയില്‍ പ്രാർത്ഥനയും നടത്തുകയുണ്ടായി.
Read also: പ്രളയദുരന്തത്തിനിടെ വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി
അമേരിക്കയിലെ കണക്ടിക്കട്ടിലെ വാട്ടര്‍ബെറി പോലീസ് ഡിപാര്‍ട്ട്‌മെന്റ് ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. മോഷ്ടാവെഴുതിയ കത്ത് ഹാര്‍ട്ട്‌ഫോര്‍ഡ് ന്യൂസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
Hartford News Waterbury Church Burglary Suspect Left Apology Note: Police https://t.co/fPbWDlNJZO pic.twitter.com/gOEg6qGOJl
— Hartford News (@Hartford_NC) August 20, 2018
Post Your Comments