കോട്ടയം :പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ; പ്രളയക്കെടുതിക്കിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ കടക്കാരന് കിട്ടിയത് എട്ടിന്റെ പണി . സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ തെങ്ങണയിലെ കടക്കാരനാണ് പണി കിട്ടിയത് പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ എന്നിങ്ങനെ വില വര്‍ധിപ്പിച്ച് വില്പന നടത്തിയത് നാട്ടുകാര്‍ ചോദ്യം ചെയ്തു. കടക്കാരനും നാട്ടുകാരുമായുള്ള വാക്കു തര്‍ക്കം കൈയ്യാംകളിയില്‍ വരെ എത്തി.
read also :നിത്യോപയോഗ സാധനങ്ങളുടെ വിലകയറാതിരിക്കാന്‍ ശ്രദ്ധിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
ഇതിനിടെ ആരോ കടക്കാരനെ മര്‍ദിച്ചെന്ന ആരോപണമുണ്ടായി. ഇതോടെ കടക്കാരന്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ദുരിതത്തിനിടെ വിലകൂട്ടി വില്‍പന നടത്തിയതാണ് പ്രശ്നത്തിന് കാരണമെന്നു മനസിലായത്. ഉടനെ കടയിലുണ്ടായിരുന്ന പച്ചക്കറി സാധനങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കാന്‍ നിര്‍ദേശിച്ച് പോലീസ് കട പൂട്ടി.
Post Your Comments