Kerala

ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ

തിരുച്ചിറപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തോട്ടിയാമ്പട്ടിയില്‍ പളനിയപ്പന്‍ മകന്‍ വിജയകുമാറാണ് (38)പിടിയിലായത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ഉൾപ്പെട്ട മെസേജ് എഡിറ്റ് ചെയ്‌ത്‌ സ്വന്തം നമ്പർ ചേർത്താണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

Read also: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയം; സംസ്ഥാനസർക്കാരിനിത് നേട്ടം

ഷാഡോ പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തിരുച്ചിറപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത്‌. സൈബര്‍ ഡോം അന്വേഷണം നടത്തി ഇയാളുടെ തിരുച്ചിറപ്പള്ളിയിലെ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button