KeralaLatest News

വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിന് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്ന രാജ്യങ്ങളെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയും ചെയ്തു.

Also Read: പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

യു.എ.ഇ എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിന് സഹായമായി വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരുന്നില്ല. കേരളത്തിന് സഹായ വാഗ്ദാനാവുമായി മുന്നോട്ട് വന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button