ആലപ്പുഴ : പ്രളയദുരന്തത്തിനിടെ വീടുകളില്‍ വ്യപകമായി മോഷണം നടക്കുന്നതായി പരാതി. ആലപ്പുഴയിലെ മാന്നാറില്‍ വെള്ളം കയറിയ വീടുകളിലാണ് മോഷണം നടക്കുന്നത്. ഈ സ്ഥലങ്ങളിൽ വെള്ളം കയറി നിരവധി വീടുകൾ തകർന്നിരുന്നു.
തകർന്ന വീടുകളിൽനിന്ന് ആധാര്‍, റേഷന്‍ കാര്‍ഡുകള്‍, പണം, വസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, വില പിടിപ്പുള്ള വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പടെ ഉള്ളവ നഷ്ടപ്പെട്ടിട്ടുണ്ട്.
Read also:14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
അര്‍കെ വി ജംഗ്ഷന്, പറമ്പത്തൂര്‍ പടി, ആലുംമുട്ട് നട, മിത്രമഠം, പൂപ്പറത്ത് കോളനി, മണ്ണാര്‍ത്തറ കേളനി, മുളയിത്തറ കോളനി, തിരുത്തികാട് കോളനി, വെഞ്ചാല്‍, തച്ചറാ കോളനി എന്നിവിടങ്ങളിലാണ് മോഷണം നടന്നതായി പരാതി ഉയർന്നത്.
Post Your Comments