Latest NewsIndia

14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ

പ്രതികള്‍ക്ക് പുറകെ ഓടിയാണ് നായ അവരെ കുടുക്കാന്‍ സഹായിച്ചത്

സാഗര്‍: 14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ, സിനിമയെ വെല്ലുന്ന സംഭവം നടന്നത് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലിലെ സാഗര്‍ ജില്ലയിലെ കാരേല ഗ്രാമത്തിലാണ് ഐഷു അഹിര്‍വാര്‍ (39), പുനീത് അഹിര്‍വാര്‍ (24) എന്നിവര്‍ പതിനാലുകാരിയെ പീഡിപ്പിച്ചത്. വീട്ടില്‍ കയറിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. പ്രതികള്‍ പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വളര്‍ത്തുനായ തടസം നിന്നെങ്കിലും അവര്‍ നായയെ കത്തിയെടുത്ത് വെട്ടി.

എന്നാല്‍ അധികം പരിക്കേല്‍ക്കാതെ രക്ഷപെട്ട വളര്‍ത്തുനായ കുരച്ച് ശബ്ദമുണ്ടാക്കുകയും അടുത്ത വീടുകളില്‍ നിന്നും ആളുകള്‍ വരുന്നതുവരെ ബഹളമുണ്ടാക്കുകയുമായിരുന്നു. അയല്‍ക്കാര്‍ നായയുടെ ശബ്ദം കേട്ട് വീടുകളില്‍ ലൈറ്റിട്ടിപ്പോഴെക്കും പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്ക് പുറകെ ഓടിയാണ് നായ അവരെ കുടുക്കാന്‍ സഹായിച്ചത്.

Also Read : ഭാട്ട്യ കുടുംബത്തിലെ 11 പേരുടെ മരണത്തിനു പിന്നില്‍ പന്ത്രണ്ടാമന്‍ : ദുരൂഹതയായി ആ ബാഹ്യഇടപെടല്‍ : വളര്‍ത്തുനായ കുരയ്ക്കാതിരുന്നത് സംശയം ബലപ്പെടുന്നു

സംഭവ ദിവസം രാത്രി പെണ്‍കുട്ടി കൊതുകു ശല്യം തടയാനായി വൈക്കോല്‍ വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് പീഡനം നടന്നത്.
മോതി നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആയിരുന്ന വിപിന്‍ തമകകര്‍ സംഭവത്തില്‍ കേസെടുത്തു.

shortlink

Post Your Comments


Back to top button