കൊച്ചി : സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് കേരളത്തിലെ വിവിധയിടങ്ങളിലെ ടോള്‍ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസകളില്‍ 26 വരെ ടോള്‍ പിരിക്കില്ലെന്നു ദേശീയപാതാ അതോറിറ്റി അറിയിച്ചു.
Read Also : ടോള്‍ നല്‍കാന്‍ ഇനി ക്യൂവില്‍ നില്‍ക്കേണ്ട ; സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി
വിദേശത്തു നിന്നയക്കുന്ന ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്നും ജിഎസ്ടിയില്‍ നിന്നും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. ചില നിബന്ധനകള്‍ക്കു വിധേയമായി സന്നദ്ധ സംഘടനകള്‍ക്കു തീരുവ ഇളവ് നല്‍കണമെന്നും ചരക്കുകള്‍ എത്രയും പെട്ടെന്നു വിട്ടുനല്‍കണമെന്നും കസ്റ്റംസ് കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
Post Your Comments