ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവ് സുഗമമാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുമായി ദേശീയ പാതാ അതോറിറ്റി. മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളാണ് ഇലക്‌ട്രോണിക് ടോള്‍ പിരിവിനായി ദേശീയ പാത അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്. ദേശീയപാതകളിൽ ടോൾ നൽകാൻ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കാനുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ മുൻപിലെ ചില്ലിൽ ഫാസ്‌ടാഗ് പതിപ്പിക്കും. ഇത്തരം വാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാത സെപ്‌റ്റംബർ ഒന്നിനു സജ്ജമാകും. ഫാസ്ടാഗ് വാഹനങ്ങൾ ടോൾ നൽകാൻ നിർത്തേണ്ടതില്ല. കടന്നുപോകുമ്പോൾ ഇലക്ട്രോണിക് റീഡർ വഴി തുക ഈടാക്കും. തുക തീരുമ്പോൾ റീചാർജ് ചെയ്യണം.
മൈഫാസ്ടാഗ് എന്ന ഉപഭോക്തൃ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്ടാഗ് ആപ്പില്‍, ഇടപാടുകളുടെ ബന്ധപ്പെട്ട രേഖകളും ലഭിക്കും.അതേസമയം, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നത് മെര്‍ച്ചന്റ് ആപ്പാണ്. വാഹന ഡീലര്‍മാര്‍ക്കും കോമണ്‍ സര്‍വ്വീസസ് സെന്ററുകള്‍ക്കും ബാങ്കുകള്‍ക്കും വേണ്ടിയുള്ളതാണ് ഫാസ്ടാഗ് പാര്‍ട്ണര്‍ ആപ്പ്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫാസ്ടാഗുകളെ ദേശീയ പാതാ അതോറിറ്റി ലഭ്യമാക്കുന്നുണ്ട്. ടോള്‍ പ്ലാസകള്‍ക്ക് സമീപമുള്ള കോമണ്‍ സര്‍വ്വീസസ് സെന്ററുകളിലൂടെയാണ് ഫാസ്ടാഗുകളുടെ ഓഫ്‌ലൈന്‍ വില്‍പന. അതത് ബാങ്ക് വെബ്‌സൈറ്റുകള്‍, ദേശീയ പാതാ അതോറിറ്റി വെബ്‌സൈറ്റ്, IHMCL വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗുകള്‍ വാങ്ങാം.
Post Your Comments