ഗുരുവായൂര്‍ : പ്രശസ്ത ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ ഇത്തവണത്തെ വിഷുഫലം അബദ്ധങ്ങളുടെ പെരുമഴയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉത്പ്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനം. എന്നാല്‍ കാണിപ്പയ്യൂര്‍ പ്രവചിച്ചതിനു നേര്‍വിപരീതമായിട്ടായിരുന്നു ഇത്തവണ സംഭവിച്ചത്.
Read Also : ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം
കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ മഹാപ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് ആഗസ്റ്റ് ആദ്യവാരം മുതല്‍ എല്ലാവരും കണ്ടത്. പ്രളയവാര്‍ത്തകളോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ട്രോളായും അല്ലാതെയും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം. വിഷുഫല വിമര്‍ശനങ്ങളെക്കുറിച്ച് കാണിപ്പയ്യൂര്‍ വിശദീകരിച്ചത് ഇങ്ങനെ
38 വര്‍ഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് ഞാന്‍. ഇത്തരം ഒരു അനുഭവം ആദ്യമാണ്. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എന്നാല്‍ എനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതി.മനുഷ്യരല്ലേ , തെറ്റുകള്‍ സ്വാഭാവികമല്ലേ . ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോള്‍. എനിക്ക് അബദ്ധം പറ്റി. അങ്ങനെ കരുതിയാല്‍ മതിയെന്ന വിശദീകരണവുമായിട്ടാണ് കാണിപ്പയ്യൂര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
Post Your Comments