Jobs & Vacancies

വിമുക്തി മിഷനിലേക്ക് കൗണ്‍സിലര്‍മാരെ ആവശ്യമുണ്ട്

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ട്രോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമെങ്കില്‍ നേരിട്ടും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെ കൗണ്‍സലിംഗ് നല്‍കുന്നതിന് രണ്ട് മാതൃകാ കൗണ്‍സിലിംഗ് സെന്ററുകളിലേക്ക് പ്രതിദിനം ആറു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി കൗണ്‍സലര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി/എം.എ (സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി/കൗണ്‍സിലിംഗ് സൈക്കോളജി), എം.എസ്.ഡബ്‌ളിയു (മെഡിക്കല്‍ & സൈക്കിയാട്രി) ലഹരി മുക്തി ചികിത്സാ മേഖലയില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷകര്‍ 40 വയസിനു താഴെയുള്ളവരായിരിക്കണം. 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ അഞ്ച്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വിമുക്തി മിഷന്‍, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. അപേക്ഷാ ഫോറം എക്‌സൈസ് വകുപ്പിന്റെ www.keralaexcise.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button