കിര്‍ടാഡ്‌സ് കേന്ദ്രസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കുവേണ്ടി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും പരിചയവുമുള്ളവര്‍ക്കായി വകുപ്പിന്റെ ഓഫീസില്‍ എഴുത്തു പരിക്ഷയും അഭിമുഖവും നടത്തും. യോഗ്യതയും, വയസ്സും, പരിചയവും, സമുദായവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. മ്യൂസിയം പ്രോജക്ട് സൈന്റിസ്റ്റ് വിഭാഗത്തില്‍ 10 ഒഴിവാണുള്ളത്. കാലാവധി പത്ത് മാസം. പ്രതിമാസം 30,000 രൂപ പ്രതിഫലം ലഭിക്കും. സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിടെക്ചര്‍(ബി.ടെക്), ഫോക്‌ലോര്‍, മ്യൂസിയോളജി, ആര്‍ക്കിയോളജി, മറ്റു സാമൂഹ്യ ശാസ്ത്ര വിഷയങ്ങള്‍, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. മ്യൂസിയം പ്രോജക്ട് സൈന്റിസ്റ്റ് വിഭാഗത്തില്‍ മൂന്ന് ഒഴിവാണുള്ളത്. പ്രതിമാസ 25,000 രൂപ പ്രതിഫലം ലഭിക്കും. ഒരു വര്‍ഷമാണ് നിയമനം.
പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ് ചേവായൂര്‍ പി.ഒ., കോഴിക്കോട് – 673017 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റേയും, തസ്തികയുടേയും പേര് നിര്‍ബന്ധമായും എഴുതണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയയ്ക്കണം. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറിന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0495-2356805 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.
Post Your Comments