കൊച്ചി: രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി പുതുവൈപ്പിനിൽ വള്ളം മറിഞ്ഞ് മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന് (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വേലായുധനും രക്ഷാപ്രവര്‍ത്തനത്തിനു മുന്‍നിരയിലുണ്ടായിരുന്നു.
ALSO READ: കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
Post Your Comments