Latest NewsGulf

കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

ദോഹ : കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. ദോഹ – തിരുവനന്തപുരം യാത്രാ വിമാനത്തിൽ 21 മുതൽ 29 വരെ സൗജന്യമായി ദുരിതാശ്വാസ സാമഗ്രികളെത്തിക്കുമെന്നു ഖത്തർ എയർവേയ്സ് ചീഫ് ഓഫിസർ കാർഗോ ഗ്യൂം ഹാലക്സ് പറഞ്ഞു. 50 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ കേരളത്തിലെത്തിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.

ALSO READ: അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നന്ദുവിന്റെ വാക്കുകളും

കേരളത്തിലേക്കു ദുരിതാശ്വാസ സാമഗ്രികളെത്തിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം ഖത്തർ എയർവേയ്സിൽനിന്നു പിന്തുണ അഭ്യർഥിച്ചിരുന്നു. ദുരിതാശ്വാസ സാമഗ്രികൾ വിമാനമാർഗം എത്തിക്കാൻ എപ്പോഴും ഖത്തർ എയർവേയ്സ് കാർഗോ പിന്തുണ നൽകാറുണ്ട് ഖത്തറിൽ താമസിക്കുന്നവർക്ക് ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകാം. ഖര ഭക്ഷണ പദാർഥങ്ങൾ, വെള്ളം, വസ്ത്രങ്ങൾ, ആവശ്യമുള്ള മരുന്നുകൾ എന്നിവയാണു ദുരിതാശ്വാസ ഫണ്ടിലേക്കു നൽകേണ്ടത്. 100 കിലോ വരെയുള്ള പാക്കറ്റുകളാണ് അനുവദിക്കുക. ഷിപ്മെന്റ് ബുക്ക് ചെയ്യാനും മറ്റു വിവരങ്ങൾക്കും വിളിക്കുക– +974 4018 1685 or +974 6690 8226.

shortlink

Related Articles

Post Your Comments

Related Articles


Back to top button