ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്‌ത നിലയിൽ. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുടെ പി.എമാരില്‍ ഒരാളായ കുന്ദന്‍ കുമാറാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഡല്‍ഹിയിലെ ലക്ഷ്‌മി ഭായ് നഗറിലാണ് സംഭവം. മുറി ഉള്ളില്‍ നിന്നും പൂട്ടിയതിനാൽ എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടർന്ന് സംശയം തോന്നിയ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യയ്‌ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Also read : ഡാമുകള്‍ കൂട്ടത്തോടെ തുറന്ന സംഭവം : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
Post Your Comments